ന്യൂഡല്‍ഹി: സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വ്യോമസേന ഉപമേധാവിയായ എയര്‍ മാര്‍ഷല്‍ ഷിരീഷ് ബാബന്‍ ഡിയോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടയില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍ആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലായില്‍ എയര്‍മാര്‍ഷല്‍ ബിഎസ് ധനോവയ്ക്ക് വ്യോമസേന മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡിയോ ഉപമേധാവിയായത്.