മുംബൈ: വര്‍ഷത്തിലൊരിക്കല്‍ മതചടങ്ങുകളോടു കൂടിയ ഘോഷയാത്രയില്‍ കുടുങ്ങിയ ഡോക്ടര്‍ ആശുപത്രിയിലെത്താന്‍ കാര്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് നടന്നത് കിലോമീറ്ററുകള്‍. കരളില്‍ അസുഖം ബാധിച്ചെത്തിയ രോഗം മൂര്‍ച്ഛിച്ച രോഗിയ്ക്ക് ഉടനടി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നറിഞ്ഞതോടെയാണ് സമയം കൈയ്യില്‍ പിടിച്ച് നാലു മണിക്കൂര്‍ സമയമെടുത്താണ് ഡോക്ടര്‍ ആശുപത്രിയിലെത്തിയത്. തിക്കും തിരക്കും മാറി വരാമെന്നു കരുതിയാല്‍ ഒരു ദിവസം കഴിഞ്ഞാലും എത്തില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് നടക്കാനുള്ള തീരുമാനത്തിലെത്തിയത്.
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണ ബോധത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കലശമായ വേദനയോടെയാണ് നിതിന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഗതാഗതക്കുരുക്ക് മൂലം ഒരു മണിക്കൂര്‍ നടന്നാണ് നിതിന്‍ ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായ നിതിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാര്‍ ഡോ. സുശീല്‍ ദേശ്മുഖിനെ വിവരമറിയിച്ചു. സിടി സ്കാന്‍ എടുക്കാന്‍ നിര്‍ദേശിച്ചു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ നിതിന്റെ ജീവന് അപകടത്തിലാകുമെന്ന അവസ്ഥയായി. ആശുപത്രിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ഡോ.സുനിലിന്റെ വീട്. വഴിയിലാണെങ്കില് ഗതാഗതക്കുരുക്കും തിരക്കും.
രാവിലെ 11 മണിക്ക് കാറെടുത്ത് സുനില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഈ തിരക്കില്‍ ആശുപത്രിയിലെത്താന്‍ വൈകുമെന്ന് മനസ്സിലായതോടെ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ഡോക്ടര്‍ ഇറങ്ങിനടന്നു. ആശുപത്രിയിലെത്തിയ ഉടന്‍ ഓപ്പറേഷന് തീയ്യേറ്ററിലേക്ക്. അഞ്ച് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്ന് മണിക്കൂറില്‍ പൂര്‍ത്തിയാക്കി. രണ്ടുദിവസം വെന്റിലേറ്ററിലായിരുന്ന നിതിന്‍ കഴിഞ്ഞ ദിവസമാണ് ആരോഗ്യവാനായി ആശുപത്രി വിട്ടത്.