ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 19 ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന് അടക്കം 19 ഇനങ്ങളുടെ കസ്റ്റംസ് തീരുവയാണ് ഉയര്‍ത്തിയത്. 25 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് വര്‍ധന.
വജ്രം, സ്പീക്കര്‍, ബാഗ്, സ്യൂട്ട്കെയ്സ് എന്നീ സാമഗ്രികളുടേയും തീരുവ ഉയര്‍ത്തി. പുതിയ തീരുവ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തരവിപണിയില്‍ ഈ ഉല്‍പ്പനങ്ങളുടെ വില ഉയരാന്‍ ഇത് ഇടയാക്കിയേക്കും.