ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെട്ടിനുറുക്കി ബാഗിലാക്കി അഴുക്ക് ചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഡല്‍ഹിയിലെ ബാരാപുള്ള ഫെ്ലഓവറിന് താഴെയുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു.
നിസാമുദ്ദീന്‍ ഏരിയയിലെ നിയാസ് നഗര്‍ സ്വദേശിയായ റിയാസ് ഖാന് എന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പെണ്‍കുട്ടിയെ കൃത്യം നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നല്കി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.