ഹൈദരാബാദ്: ദോഹയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ പതിനൊന്നു മാസം പ്രായമായ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ എയര്‍വെയ്സിന്റെ ഫ്ളൈറ്റ് എസ് ആര് 500ലായിരുന്നു ദാരുണ സംഭവം. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. അനില്‍ വര്‍മ എന്നാണ് അര്‍ണവിന്റെ പിതാവിന്റെ പേര്.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു അര്‍ണവ്. ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.