ചെന്നൈ: ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ മതി സെക്കന്റുകള്‍ക്കുള്ളില്‍ ശാപ്പാട് രാമന് പ്ലേറ്റ് കാലിയാക്കും. കേളുക്കുമ്പോള് അത്ഭുതം തോന്നാം. ഞെട്ടണ്ട സത്യമാണ്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ആഹാരം കഴിക്കാന്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടിലോ ഒന്നും നിര്‍ത്തില്ല ഈ മിടുക്കന്. ഒമ്പത് പ്ലേറ്റാണ് ഒറ്റയിരിപ്പിന് അകത്താക്കുക. അതിന് വേണ്ടതോ വെറും പതിനെട്ട് മിനിറ്റ് മാത്രം.
സമൂഹമാധ്യമങ്ങളില്‍ ഫുഡ് ഈറ്റ് ചലഞ്ചു കൊണ്ടൊരു തരംഗംതന്നെ ശാപ്പാടു രാമന് തീര്‍ത്തിരിക്കുകയാണ്. അരമണിക്കൂര്‍ കൊണ്ട് മൂന്ന് ഗ്രില്ചിക്കന് കഴിയ്ക്കുക, 8 മിനിറ്റു കൊണ്ടു അഞ്ചു കി.ഗ്രാം മട്ടന്‍ ബിരിയാണികഴിയ്ക്കുക, ഏഴു മിനിറ്റു കൊണ്ട് 200 ചക്കചുളകള്‍ കഴിയ്ക്കുക ഇങ്ങനെയൊക്കെയുള്ള സിംപിള്‍ സിംപിള്‍ ഐറ്റംസാണ് ശാപ്പാടുരാമന്റെ പതിവ്.
ശാപ്പാടുരാമനും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള തീറ്റ മത്സരങ്ങളുടെ വിഡിയോകളും ശ്രദ്ധേയമാണ്. 50 നാട്ടു കോഴിമുട്ട പാതി വേവിച്ച മത്സരത്തില്‍ മൂന്ന് മിനിറ്റ് 17 സെക്കന്റില്‍ മകനെ തോല്പിച്ചു. അപ്പനും മകനും തമ്മിലുള്ള തീറ്റമത്സരങ്ങളില്‍ ശാപ്പാടു രാമന് തന്നെയാണ് വിജയിക്കുന്നതും.