ന്യൂഡല്‍ഹി: യമുനാനദിയില്‍ ജലനിരപ്പ് അപകടരമാം വിധം ഉയരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിലവില്‍ 205.24 അടിയാണ് ജലനിരപ്പ്.
11,19,430 ക്യൂസെക്സ് ജലമാണ് ഹതാനി കുണ്ഡ് ബാരാജ് ഹില്‍ വഴി ഒഴുക്കിവിടുന്നത്. ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
204.83 അടിയാണ് യമുനയിലെ അപകടരേഖ. അതേസമയം പ്രളയബധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് അറിയിച്ചു.
അതേസമയം ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം 11 മരണങ്ങളാണ് ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.