ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ അലിപുരിലായിരുന്നു സംഭവം.
സഹോദരിമാരെ സെപ്റ്റംബര്‍ 19 മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതു സംബന്ധിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സോലാംപുര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബസ് ടെര്മിനിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സഹോദരിമാര്‍ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളൊന്നും കാണാനില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുയെന്ന് പോലീസ് അറിയിച്ചു.