ശ്രീനഗര്‍: കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം താങ്ധര്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ ലാന്‍സ് നായിക് സന്ദീപ് സിങ്ങ് വീരമൃത്യു വരിച്ചു. 2016ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്ത സൈനിക സംഘത്തിന്റെ ഭാഗമായിരുന്നു ലാന്‍സ് നായിക് സന്ദീപ് സിങ്ങ്.
തിങ്കളാഴ്ച താങ്ധര്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ സന്ദീപ് സിങിന് ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്നും എന്നാല്‍ മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷപ്പെടുത്താനായില്ലെന്നും കേണല്‍ രാജേഷ് കാലിയ അറിയിച്ചു.