ന്യൂഡല്‍ഹി; വഴി ചോദിച്ച ബൈക്ക് യാത്രക്കാരെ സഹായിച്ച ദമ്പതികളുടെ സ്വര്‍ണം കവര്‍ന്നു. വഴി ചോദിക്കാനെന്ന വ്യാജേന കാറിന്റെ ഗ്ലാസില്‍ തട്ടി തോക്കുചൂണ്ടി ദമ്പതികളെ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഷദാരാ ആനന്ദ് വിഹാര്‍ ഏരിയയിലാണ് സംഭവം നടന്നത്.
വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങവേ ബൈക്കിലെത്തിയ രണ്ടുപേര്‍ വഴി ചോദിക്കാനായി കാറിന്റെ ഗ്ലാസില്‍ തട്ടുകയായിരുന്നു. എന്നാല്‍ ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ കാറിന്റെ കീ തട്ടിയെടുത്തു. തുടര്‍ന്ന് മൂന്നാമത് പുറത്തുനിന്നെത്തിയ മറ്റൊരാള്‍ ഇവരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണ ചെയ്ന്‍ തട്ടിയെടുക്കുകയുമായിരുന്നു. കാറിന്റെ കീ കുറച്ചകലേക്ക് എറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പ്രതികളും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.