ഷിംല: ഹിമാചല്‍ നഗരത്തെ കിടുകിടാ വിറപ്പിച്ച് കനത്ത മഴയും ഒപ്പം മഞ്ഞു വീഴ്ചയും. നിരവധി പേരാണ് നഗരത്തിന്റെ നാനാ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ മുപ്പതോളം സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍ക്ക് യാത്ര ചെയ്യാനാകുന്നില്ല. റോഡുകളും പാലങ്ങളും കുത്തിയൊലിച്ച് വന്ന പ്രളയ ജലത്തില്‍ ഒലിച്ച് പോയി. രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങികിടക്കുകയാണ്, ഭക്ഷണമില്ലാതെ. കഴിഞ്ഞ രണ്ടുദിവസങ്ങളായി മഞ്ഞ് വീഴചയും ശക്തി പ്രാപിക്കുകയാണ് ഇവിടെ.
രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ടുദിവസംകൂടി കാക്കാനാണ് ഇവര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ മുപ്പത് പേരും സുരക്ഷിതരാണെന്ന് കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെട്ട വ്യാപാരി വ്യവസായി സമിതി ഭാരവാഹിയായ ജിനേഷ് പ്രതികരിച്ചു.