വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ടിഡിപി എംഎല്‍എയേയും മുന്‍ എംഎല്‍എയേയും മാവോയിസ്റ്റുകള്‍ വെടിവച്ചു കൊന്നു. കിടാരി സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്നും 125 കിലോമീറ്റര്‍ അകലെയുള്ള തുടാംഗി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്.
അരാകുവാലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുവരും പോകുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിറുത്തിയ ശേഷം അതിലുണ്ടായിരുന്നവരോട് ഇറങ്ങിയോടാന്‍ ആവശ്യപ്പെട്ടു. പിന്നാലെ റാവുവിനേയും സോമയേയും വെടിവച്ചു കൊല്ലുകയായിരുന്നു