മുംബൈ: സവര്‍ണ്ണ പെണ്‍കുട്ടിയ്ക്ക് ചോക്കലേറ്റ് നല്കിയ സവര്‍ണ്ണ പെണ്‍കുട്ടിയ്ക്ക് ചോക്കലേറ്റ് നല്കിയ ദലിത് ബാലന് നാട്ടുകൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. നഗ്നമാക്കിയായിരുന്നു മര്‍ദ്ദനം. മഹാരാഷ്ട്രയിലെ കോഹ്ലാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.
‘രണ്ട് കുട്ടികളുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. ഒരു മാസം മുന്‍പ് സ്കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ 13 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക് ചോക്കലേറ്റ് നല്‍കിയിരുന്നു.’ ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി വീട്ടിലെത്തി പറഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മാവന്റെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പെണ്‍കുട്ടി അമ്മാവനോട് സംഭവങ്ങള്‍ പറഞ്ഞതോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം കോഹ്ലാപൂരിലെത്തിയ ഇയാളും സുഹൃത്തും ദളിത് ബാലനെ ബലമായി പിടിച്ചുകൊണ്ടുവരികയും മുറിക്കകത്ത് പൂട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
അതിന് ശേഷം കുട്ടിയെ നഗ്നനാക്കുകയും പഞ്ചായത്ത് ഓഫീസിലേക്ക് ഘോഷയാത്രയ്ക്ക് സമാനമായി ആര്‍പ്പുവിളികളോടെ കൊണ്ടുപോകുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ആണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഗ്രാമത്തില്‍ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉന്നതതല പോലീസ് സംഘം ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.