അല്‍വാര്‍: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പങ്കെടുത്ത പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. അല്‍വാറിലെ പൊതുപരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി നേതാക്കളായ രോഹിതാഷ് ശര്‍മയും ദേവിസിങ് ശെഖാവതത്തും തമ്മില്‍ പരസ്പരം ഉന്തും തള്ളുമുണ്ടായി.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷെഖാവത്തിനെ വേദിയില്‍ നിന്ന് പുറത്തേക്കിറക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇരുവരും സ്റ്റേജില്‍ നിന്നു തന്നെ തര്‍ക്കിക്കുകയും തര്‍ക്കം കൈയ്യാങ്കളി വരെ എത്തുകയുമായിരുന്നു. ഇവരുവരെയും മറ്റുള്ളവര്‍ ഇടപെട്ട് പിടിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്.
വസുന്ദര രാജെ പപ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നാണ് വിവരം. സ്റ്റേജില്‍ നിന്നും മോശമായി പെരുമാറിയെന്ന് ഇരു നേതാക്കന്മാരും പരസ്പരം ആരോപിക്കുകയും പിന്നീട് വഴക്കിലേക്ക് നീങ്ങുകയുമായിരുന്നു. അതേസമയം ഇരുനേതാക്കളും ഏറ്റുമുട്ടിയതിന് കാരണം വ്യക്തമല്ല. ദൃശ്യങ്ങള്‍ വൈറലായതോടെ സംസ്ഥാന നേതാക്കള്‍ ഇരുവരോടും വിശദീകരണം തേടിയിട്ടുണ്ട്.
#WATCH: BJP leaders Rohitash Sharma & Devi Singh Shekhawat fight in presence of CM Vasundhara Raje during an event in Alwar, following which Shekhawat was brought down from stage by the CM's security personnel. The two leaders blamed each other of misbehaving on stage. #Rajasthan pic.twitter.com/VNYhD8kS6E
— ANI (@ANI) September 22, 2018