ലഖ്നൗ: ‘അജ്ഞാത പനി’ ബാധിച്ചെത്തിയ കുട്ടികളെ പരിശോധിച്ചെത്തിയ കുട്ടികളെ പരിശോധിച്ചു എന്നതിന്റെ പേരില്‍ ഡോക്ടര്‍ കഫീല്‍ ഖാന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത ശിശുരോഗവിദഗ്ധന് ഡോ. കഫീല്ഖാനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കുട്ടികള്‍ 45 ദിവസത്തിനിടെ ‘അജ്ഞാത പനി’ ബാധിച്ചുമരിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച കഫീല്‍ഖാനും സംഘവും അവര്‍ കാണിക്കുന്നത് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ പോലീസ് ഡോക്ടറെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റുചെയ്ത ഡോക്ടറെ സിഭോലി പഞ്ചസാര മില്ലിന്റെ അതിഥിമന്ദിരത്തിലേക്ക് കൊണ്ടുപോയി. കഫീല്‍ഖാനെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണന്ന് സഹോദരന് അദീല്‍ അഹമ്മദ് ഖാന് ആരോപിച്ചു. പിടിച്ചുകൊണ്ടുപോയശേഷം കാണാന്‍പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.