പാര്‍ട്ടിയോട് അകന്നു നില്ക്കുന്ന ജാതി മത സംഘടനകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ക്രിയാത്മക ഇടപെടല്‍ വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മോദി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്ന് കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ കെ.പി.സി.സി ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ നിര്‍ദേശം.
കെ.പി.സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി ചെയര്മാന് കെ.മുരളീധരന്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവരാണ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുല്‍ നേതാക്കളെ ഓര്‍മിപ്പിച്ചു.
കന്യാസ്ത്രീ ബലാത്സംഗ കേസില്‍ നടന്ന ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിന്റെ മറവില്‍ ക്രൈസ്തവ സഭയെ അവഹേളിക്കാന്‍ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അനാരോഗ്യത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റ് എം.ഐ ഷാനവാസ് ഡല്‍ഹിയില്‍ എത്തിയില്ല.