ഹൈദരാബാദ്: ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് മെക്ക മസ്ജിദ് കേസിലെ ജഡ്ജി രവീന്ദര്‍ റെഡ്ഢി. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ട റിട്ട. മെട്രോപോളിറ്റന്‍ സെസഷന് ജഡ്ജിയാണ് ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.
ബൗദ്ധികമായോ തെരഞ്ഞെടുപ്പ് രംഗത്തോ ബിജെപിയെ സഹായിക്കാന്‍ കഴിയുമെന്നാണ് രവീന്ദര്‍ റെഡ്ഢിയുടെ വാഗ്ദാനം. ഒരു തെലങ്കാന ബിജെപി നേതാവിനോടട് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചത്.
ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം രവീന്ദര്‍ റെഡ്ഡി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 14ന് അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഢി അമിത്ഷായിമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.