ന്യൂഡല്‍ഹി; കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. രാവിലെ 9.30 ഓടെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കെസുധാകരന്, കൊടിക്കുന്നില്‍ സുരേഷ് , എംഐ ഷാനവാസ്, പ്രചാരണ സമിതി അധ്യക്ഷന്‍ കെമുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് എന്നിവരാണ് രാഹുലിനെ കാണുന്നത്. ചുമതലാ വിഭജനം, പുതിയ കെപിസിസി ഭാരവാഹി പട്ടിക, തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും.