ന്യൂഡല്‍ഹി; ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ വന്‍ പ്രതിഷേധം. ഡല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധിച്ചത്.
അതേസമയം, അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെ വൈക്കം ഡിവൈ എസ് പി അനൗദ്യോഗികമായി അറിയിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പോലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.