ചെന്നൈ: മൂടല്‍ മഞ്ഞ് കാരണം ചെന്നൈ വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് പുറപ്പെടേണ്ട ഒരു വിമാനം ലാന്‍ഡ് ചെയ്തില്ല.
രാവിലെ 8.30 ഓടെയാണ് ലാന്‍ഡിങ് അനുമതി ലഭിച്ചത്. നിലവില്‍ നാല്‍പ്പതോളം വിമാനങ്ങളാണ് ലാന്‍ഡിങ് അനുമതി കാത്തിരിക്കുന്നത്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രണ്ടു വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ച് വിട്ടു.