ന്യൂഡല്‍ഹി; ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത് ഇന്ത്യ സ്വീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യയുടേയും പാകിസ്താന്റേയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തും.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താന് വിദേശകാര്യമന്ത്രി മെഹമ്മൂദ് ഖുറേഷിയും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടയിലാണ് ന്യൂയോര്‍ക്കില്‍ വച്ചു കൂടിക്കാഴ്ച്ച നടത്തുക.