ചെന്നൈ: നടന് കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശീലന പരിപാടിക്ക് ശേഷമാണ് മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കമല്‍ വ്യക്തമാക്കി. ബിജെപി നേതാവ് എച്ച് രാജ പോലീസിനേയും കോടതിയേയും വെല്ലുവിളിക്കുന്ന രീതിയില്‍ നടത്തുന്ന പ്രസ്താവനകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറുതും വലുതുമായ സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കരുതെന്നായിരുന്നു കമലിന്റെ പ്രതികരണം.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിരുന്ന അവിനാഷ് ഇരഗവരപ്പിന്റെ നേതൃത്വത്തിലാണ് മക്കള്‍ നീതി മയ്യത്തിന്റെ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.