ലക്നോ: പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു സുപ്രധാനവിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാന് അറസ്റ്റിലായി. മധ്യപ്രദേശുകാരനായ അച്യുതാനന്ദ് മിശ്രയെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്ത്തകയെന്നു നടിച്ച് പെണ്‍കുട്ടി നടത്തിയ ഹണിട്രാപ്പിലൂടെയാണ് മിശ്രയില്നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. യൂണിഫോം, ആയുധശേഖരണം, പോലീസ് അക്കാഡമി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയിരുന്നതായി സുരക്ഷാവിഭാഗം കണ്ടെത്തിയിരുന്നു.