ചെന്നൈ:വിമാനത്തില്‍ 2.80 കോടിവിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിലേക്ക് പുറപ്പെടാനിരുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്ന സ്വര്‍ണത്തെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. രാവിലെ സിംഗപ്പൂരില്‍ നിന്നും ചെന്നൈയിലെത്തിയ എയര്‍ ഇന്ത്യ വിമാനം ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് യാത്രയ്ക്ക് ഒരുങ്ങവെയാണ് ഡിആര്‍ഐ പരിശോധന.