ന്യുഡല്‍ഹി: അനധികൃതമായി നിലകൊണ്ടിരുന്ന കോളനിയിലെ അടച്ചു പൂട്ടിയ വീട് കുത്തി തുറന്ന് അകത്ത് കടന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍. അനധികൃതമായി പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ കേസ് ഫയല്‍ ചെയ്തു.
ഷഹ്ദാര മുനിസിപ്പല്‍ കോര്പറേഷന് ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അധ്യക്ഷന്‍ പൂട്ടി കിടന്ന വീട് തല്ലി തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീടുകള്‍ അടച്ചുപൂട്ടുന്നതിനെതിരായ തന്റെ നിലപാടാണിതെന്നായിരുന്നു മനോജ് തിവാരി പ്രതികരിച്ചത്. ഗോകുല്‍പുരിയിലെ ഒരു വീടിന്റെ പൂട്ട് താന്‍ തകര്‍ത്തു. ഇതുകൊണ്ടെന്നും നിര്‍ത്താന്‍ പോകുന്നില്ല. എല്ലാ സ്ഥലത്തും താന്‍ പോകും. അനധികൃതമായി പൂട്ടിയ വീടുകള്‍ തുറക്കും. അത് തന്റെ പ്രതിജ്ഞയാണ്. വീടുകള്‍ തെരഞ്ഞെടുത്ത് പൂട്ടുന്നതില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മനോജ് തിവാരി ആരോപിച്ചു.