ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വത്തു വിവരങ്ങള്‍ പുറത്ത് വിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. 50,000 പണമായും ഒരുകോടിയിലേറെ ബാങ്കിലുമുണ്ട്. ഒരു ലക്ഷം രൂപയിലേറെ വിലയിലുള്ള സ്വര്‍ണാഭരണങ്ങളും മോഡിക്ക് സ്വന്തമായുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. രണ്ടുലക്ഷത്തില്‍ താഴെ നിക്ഷേപവുമായുണ്ട്.
ഗാന്ധിനഗറില്‍ ഒരു കോടിയോളം വിലവരുന്ന റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നാലിലൊന്ന് ഷെയറും മോദിക്കുണ്ടെന്ന് രേഖകളില്‍ പറയുന്നു. മോഡിയുടെ പേരില്‍ എന്തെങ്കിലും ലോണുകളോ ബൈക്കോ കാറോ ഇല്ല. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.
48944 രൂപയാണ് മോഡിയുടെ കയ്യില്‍ പണമായുള്ളത്. 11,29,690 രൂപ ഗാന്ധി നഗറിലെ സ്റ്റേറ്റ് ബാങ്കില്‍ നിക്ഷേപവുമായുണ്ട്. മറ്റൊരു എസ്ബിഐ അക്കൗണ്ടില്‍ 1,0796288 രൂപയുമുണ്ട്. കുറച്ചുവര്‍ഷം മുമ്പ് 2,47,208 രൂപയ്ക്ക് മോഡി ഒരു കെട്ടിടം വാങ്ങിയിരുന്നു. നിലവില്‍ അതിന് ഒരു കോടി മൂല്യമുണ്ടെന്നും രേഖകളില്‍ പറയുന്നു.