തിരുവനന്തപുരം: ഏഷ്യയിലെ ദുര്‍ബല കറന്‍സിയായി രൂപമാറി. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തകര്‍ത്തു കൊണ്ടാണ് ഓഹരി വിപമിയില്‍ വന്‍ തകര്‍ച്ചയുണ്ടായിരിക്കുന്നത്. ഡോളറുമായി ഇന്ത്യന്‍ കറന്‍സിയുടേത് മാത്രമല്ല ഇതരകറന്സികളുടേതും മൂല്യമിടിയുന്നു എന്നതായിരുന്നു സര്‍ക്കാറിന്റെ വാദം. മുംബൈ ഓഹരി സൂചിക സെന്‍ സെക്സ് 505 പോയിന്റും ദേശീയ ഓഹരി സൂചിക നിഫ്റ്റി 137 പോയിന്റും ഇടിഞ്ഞു. നിക്ഷേപകര്‍ക്ക് തിങ്കളാഴ്ച നഷ്ടപ്പെട്ടത് 1.14 ലക്ഷം കോടി രൂപ. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഡോളറുമായുള്ള വിനിമയനിരക്ക് 72.51 ആയി.
ഇന്ത്യന്‍ വിപണിയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ പ്രതിഫലനമാണ് ഓഹരി കമ്പോളത്തിലെ ഇടിവ്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. രൂപയുടെ വന്‍ തകര്‍ച്ചയില്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. കുതിച്ചുയരുന്ന ഇന്ധനവിലയും വിപണിയില്‍ ആശങ്ക പടര്‍ത്തുന്നു. മുംബൈ വിപണിയില്‍ 1441 ഓഹരികളുടെ മൂല്യത്തില്‍ ഇടിവുണ്ടായി; ഇതില്‍ 140 ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് കൈമാറിയത്.
വിദേശസ്ഥാപന നിക്ഷേപകര്‍ ഈവര്‍ഷം 6300 കോടി രൂപയുടെ ഓഹരികളും ബോണ്ടുകളും വിറ്റൊഴിഞ്ഞു. രൂപയുടെ മൂല്യം വീണ്ടെടുക്കാനെന്ന പേരില്‍ കേന്ദ്രം നടത്തിയ പ്രഖ്യാപനങ്ങളും ഗുണം ചെയ്തില്ല. വിദേശ വായ്പാവ്യവസ്ഥകളില് ഇളവ്, അത്യാവശ്യമല്ലാത്ത ഇറക്കുമതിക്ക് നിയന്ത്രണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നിലവിലെ ആഗോളസാഹചര്യത്തില്‍ വിപരീതഫലമുണ്ടാക്കിയെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി