ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മകന്റെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ലാന്‍സ് നായിക് മാലിക് ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചിരുന്നു.
കുല്‍ഗാം ജില്ലയിലെ ചുറത്തിലെ വീട്ടില്‍ മകന്റെ അന്ത്യകര്മങ്ങള്ക്കൊരുങ്ങവെ ഇരച്ചെത്തിയ തീവ്രവാദികള്‍ മാലിക്കിനെ അന്വേഷിച്ചു. വീടിന്റെ ഒന്നാം നിലയില്‍ മാലിക്കിനെ കണ്ട തീവ്രവാദികള്‍ താഴ്വരയിലെ സൈനിക വിന്യാസം സംബന്ധിച്ചു വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മാലിക് വിസമ്മതിച്ചു. നിങ്ങള്‍ക്കു വേണമെങ്കില്‍ വെടിവയ്ക്കാം, പക്ഷേ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് മാലിക് പറഞ്ഞതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇതേതുടര്‍ന്ന് തീവ്രവാദികള്‍ മാലിക്കിനെ ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മാലിക്കിന്റെ മരണം ഉറപ്പിച്ചശേഷം തീവ്രവാദികള്‍ മടങ്ങി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമാണ് മാലിക്.