ധരംശാല: ഹിമാചല്‍ പ്രദേശിലെ സൈനിക ക്യാമ്പില്‍ രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സൈനികന് ജീവനൊടുക്കി. ധരംശാല സൈനിക കേന്ദ്രത്തിലെ 18 സിക്ക് റെജിമെന്റിലെ സൈനികനാണ് ആക്രമണം നടത്തിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പ്രതിരോധ വക്താവ് കേണല്‍ ദേവീന്ദര്‍ ആനന്ദ് പറഞ്ഞു.
ആക്രമണം നടത്തിയ സൈനികന്റെയും കൊല്ലപ്പെട്ട സൈനികരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.