ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനാഘോഷത്തിന് 568 കിലോ ഭാരമുളള ലഡുവുമായി ആരാധകര്‍ രംഗത്തെത്തിയത്.
സുലഭ് ഇന്റര്‍നാഷണല്‍ സൊസൈറ്റിയാണ് മോഡിയുടെ ജന്മദിനത്തില്
ഭീമന് ലഡു നിര്‍മ്മിച്ചത്. സ്വച്ഛതാ ദിവസമായിട്ടാണ് മോഡിയുടെ ജന്മദിനം ആഘോഷിച്ചത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ് വി, പ്രകാശ് ജാവേദ്കറും പങ്കെടുത്തു.
മേഡി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞ നാലുവര്‍ഷമായി പൊതുശുചിത്വ നിലവാരത്തില്‍ രാജ്യം ഏറെ മുന്നേറിയെന്ന് ജാവേദ്കര് പറഞ്ഞു. 450 വില്ലേജുകളിലായി മോഡി സര്‍ക്കാര്‍ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
തന്റെ പിറന്നാള്‍ ദിനത്തില്‍ വാരാണാസിയിലെ കുട്ടികള്‍ക്കൊപ്പമാണ് മോഡിയുടെ ആഘോഷം. വാരാണസിയിലെത്തിയ അദ്ദേഹം ഒരുദിവസം നരൗറില് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരത്തിലാകും രാത്രി കഴിച്ചുകൂട്ടുക. ഇവിടെവെച്ച് ചേരിപ്രദേശങ്ങളില്‍ നിന്നുള്ള 70 കുട്ടികളുമായി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കും. മോഡിയുടെ പ്രായത്തെ സൂചിപ്പിക്കുന്ന 68 കിലോ ഭാരമുള്ള കേക്കാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.