ലഖ്നൗ: ഹെല്‍മെറ്റ് ധരിക്കാതെയും ട്രിപ്പിളടിച്ച് വരുന്നവര്‍ക്കെതിരെയും പായുകയും പിഴയടപ്പിക്കുന്നവരുമാണ് പോലീസ്. എന്നാല്‍ ഹെല്‍മെറ്റില്ലാതെയും ട്രിപ്പളടിച്ച് പോകുന്ന പോലീസിന് പണികൊടുത്തിരിക്കുകയാണ് കാര്‍ യാത്രികര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മൂന്ന് പോലീസുകാര്‍ പരസ്യമായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി യാത്രികര്‍ പങ്കുവെയ്ക്കുകയായിരുന്നു.
സംഭവം വിവാദമായത്തോടെ മൂന്ന് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുരാഗ് സിങ്, മുരളിലാല്‍ വര്‍മ, കുന്‍വര്‍ ആനന്ദ എന്നിവരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബൈക്കിന്റെ തൊട്ടു പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് പകര്‍ത്തിയത്.
തങ്ങളുടെ ദൃശ്യം പകര്‍ത്തുന്നത് കണ്ട പോലീസുകാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. നിയമം പാലിക്കേണ്ടത് ജനങ്ങളല്ലെയെന്നും പോലീസുകാര്‍ക്ക് എന്തുമാകാമല്ലോയെന്നുമാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. അതേ സമയം മൂവരെയും മനസ്സിലായിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ ഉണ്ടാകുമെന്നും ട്രാഫിക് എഎസ്പി ആര്‍എസ് നിം പറഞ്ഞു.