ലഖ് നൗ: വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കി മായാവതി രംഗത്ത്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം മഹാസഖ്യം കാഴ്ചവെയ്ക്കുമ്പോഴും രാജ്യത്തെ മൊത്തം ഞെട്ടിച്ചുകൊണ്ടാണ് മായാവതിയുടെ പ്രഖ്യാപനം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് അവര്‍ പ്രകോപിതയായത്.
ഉത്തര്‍പ്രദേശില്‍ സഖ്യം വന്‍വിജയമാണ് കാഴ്ചവച്ചിരുന്നത്. എന്നാല്‍ തന്റെ പ്രതിച്ഛായ മോശമാകുന്നുവെന്നും വോട്ടുബാങ്കില്‍ കാര്യമായി ചോര്‍ച്ചയുണ്ടാവുന്നതുമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ബിഎസ്പി ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി മാത്രമാണ് ഉള്ളതെന്ന് മായാവതി സൂചിപ്പിച്ചു. ഇതുവഴി മറ്റാരെയും തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാനും താല്പര്യമില്ലെന്ന് അവര്‍ പറയുന്നു. ഇത് കോണ്‍ഗ്രസിനും അഖിലേഷ് യാദവിനും കൂടിയുള്ള മുന്നറിയിപ്പാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് ന്യായപ്രകാരമുള്ള സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് മായാവതി പ്രഖ്യാപിച്ചു. ഇതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ മഹാസഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്. അതേസമയം ഇത് വെറും ഭീഷണി മാത്രമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഈ വെല്ലുവിളി നല്‍കുന്നത്. തങ്ങള്‍ക്ക് അനുകൂലമായി ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം മാറികൊണ്ടിരിക്കുകയാണെന്ന് അവര്‍ വിലയിരുത്തുന്നു.