ശ്രീഹരിക്കോട്ട: വന വ്യാപ്തി അറിയുക, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയ ദൗത്യങ്ങളുമായി ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ യുടെ പിഎസ്എല്‍വി സി-42 കുതിച്ചുയര്‍ന്നു. യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ നോവ എസ്എആര്‍എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഇന്നലെ വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയില്‍ നിന്നും ഞായറാഴ്ച രാത്രി 10.8നാണ് വിക്ഷേപണം നടന്നത്.
യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ നോവ എസ്എആര്‍എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഇന്നലെ വിക്ഷേപിച്ചത്. 889 കിലോഗ്രാമാണ് രണ്ട് ഉപഗ്രങ്ങളുടെയും കൂടി ഭാരം.
കഴിഞ്ഞ വര്‍ഷം ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപദത്തിലെത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചിരുന്നു. ഐഎസ് ആര്‍ഒയുടെ വാണിജ്യശാഖയായ ആന്ററിക്സ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പുതിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് കരാറുണ്ടാക്കിയത്. ബ്രീട്ടീഷ് കമ്പനിയുടെ ആവശ്യപ്രകാരമായിരുന്നു വിക്ഷേപണം രാത്രിയിലാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കുക.