ഡല്‍ഹി: ചരിത്രത്തില്‍ ഇടംപിടിച്ച ജെഎന്‍യുവിലെ ഇടതു പക്ഷ വിജയത്തില്‍ തെളിഞ്ഞത് ഒരു മുഖം മാത്രമായിരുന്നു. കൊച്ചി മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റേതായിരുന്നു. അഭിമന്യുവിന്റെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം.
യുണൈറ്റഡ് ലെഫ്റ്റ് സഖ്യകക്ഷിയും, അഭിമന്യുവിന്റെ സംഘടനയുമായ എസ്എഫ്ഐയുടെ ദല്‍ഹി വിഭാഗം പ്രവര്‍ത്തകരാണ് ഇങ്ങനെ വിജയം ആഘോഷിച്ചത്. എബിവിപിയെ വലിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന് വിജയം നേടിയത്.
എന്‍ സായ് ബാലാജി ജെഎന്‍യുവിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സരിക ചൗധരി, അജാസ് അഹമ്മദ്, മലയാളിയായ അമൃത ജയദീപ് എന്നിവരാണ് യഥാക്രമം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളില്‍ വിജയം നേടിയത്. ഇതില്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റില്‍ ഒഴികെ എല്ലാ സീറ്റിലും ആയിരത്തില്‍ പരം വോട്ടുകളുടെ ലീഡുണ്ട്. അംബേദ്കറൈറ്റ് സംഘടനയായ ബാപ്സക്ക് പക്ഷേ പ്രതീക്ഷിച്ച മുന്നേറ്റം തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല