ഗൊഡ്ഡ: ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെ ലോക്സഭ എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച പാര്‍ട്ടി നേതാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സംഭവം വൈറലായതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും വിശദീകരണവുമായി ബിജെപി നേതാവ് രംഗത്തെത്തി. ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേ ദുബേയുടെ കാലാണ് പാര്‍ട്ടി പ്രവര്ത്തകന് കഴുകി ആ വെള്ളം കുടിച്ചത്.
ഈ സമയം പവന്‍ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി. സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തു. ‘പാര്‍ട്ടിയിലെ പരിചയസമ്പന്നനായ പ്രവര്ത്തകന് പവന്‍സിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാല് കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല് കഴുകി ആ വെള്ളം കുടിക്കും’.
പവന് അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് നിശിത വിമര്‍ശനങ്ങള്‍ നേരിടുകയാണ് ദുബേ ഇപ്പോള്‍. എന്നാല്‍, മഹാഭാരത കഥകളില്‍ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദര്ഭങ്ങളുണ്ടെന്നും അതു കൊണ്ട് ഈ സംഭവത്തിന്റെ പേരില്‍ യാതൊരു പ്രശ്നവും വേണ്ടെന്നുമാണ് ദുബേ പറയുന്നത്. ഇതിലെന്തിനാണ് രാഷ്ട്രീയത്തിന്റെ നിറം കലര്‍ത്തുന്നതെന്നും ദുബേ ചോദിച്ചു. പവന് അയാളുടെ ഇഷ്ടപ്രകാരമാണ് ഇത്തരത്തില്‍ ചെയ്തതെന്നും ദുബേ കൂട്ടിച്ചേര്‍ത്തു.
#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand's Godda (16.09.18) pic.twitter.com/J2YwazQDhg
— ANI (@ANI) September 17, 2018