മുംബൈ: വിനായക ചതുര്‍ത്ഥി ദിനത്തില്‍ വീട്ടില്‍ കൊണ്ടുവന്ന ഗണപതി വിഗ്രഹത്തില്‍ തൊഴുതു നില്ക്കുന്ന മകന്റെ ചിത്രം പങ്കുവെച്ച ബോളിവുഡ് താരം ഷാരൂഖിന് മതമൗലിക വാദികളുടെ ഭീഷണി. ഒരു മുസ്ലിമായ ഷാരൂഖിന്റെ വീട്ടില്‍ ഗണപതിയെങ്ങനെ വന്നുവെന്ന ചോദ്യവുമായി നിരവധി പേരാണ് കമന്റ് രൂപേണ ചോദ്യം ഉന്നയിക്കുന്നത്.
ഇതിനെ കൗണ്ടര്‍ ചെയ്തും ട്രോള്‍ ചെയ്തും നിരവധി കമന്റുകളുമുണ്ട്. ഇസ്ലാമില്‍ ഇത് ഹറാമാണെന്ന് ചിലര്‍ കമന്റുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷാരൂഖ് ഖാന് നരകത്തില്‍ പോകുമെന്നും ചിലര്‍ പറയുന്നു. ഷാരൂഖ് ഖാന് നാണക്കേടുണ്ടാക്കുന്നുവെന്നും ഇസ്ലാമിക വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണമെന്നും കമന്റുകളുണ്ട്.
ഇത്തരം സാധനങ്ങള്‍ വീട്ടില്‍ വെക്കരുതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഷാരൂഖിനു പിന്തുണയുമായി നിരവധി മുസ്ലിങ്ങളും കമന്റുകളുമായെത്തി. ഷാരൂഖ് ഖാന് എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതെങ്ങനെയെന്നതിന്റെ മാതൃകയാണെന്നാണ് ഇവരുടെ അഭിപ്രായം.