ന്യൂഡല്‍ഹി: രാജ്യത്തെ ടൂറിസം മേഖലയുടെ പുരോഗതി ലക്ഷ്യം കണ്ട് കൂടുതല്‍ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങലും സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ദില്ലിയിലെ രാജ്യാന്തര ടൂറിസം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
ഫെസ്റ്റിവല്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരവും, കലകളും, പ്രാദേശിക രുചികളും എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് രാജ്യാന്തര ടൂറിസം മേളയുടെ ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേളയില്‍ പങ്കെടുക്കും
കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിലൂടെ ആഗോള , ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുമെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.