ന്യൂഡല്‍ഹി: നിയന്ത്രിക്കനാവാതെ ഇന്ധനവില വീണ്ടും ഉയരത്തിലേക്ക്. പെട്രോള്‍, ഡീസല്‍ വില ഞായറാഴ്ചയും കൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍വില 18 പൈസയുമാണ് വര്‍ധിപ്പിച്ചത്.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ ഞായറാഴ്ച പെട്രോള്‍ വില 91.40 രൂപയും ഡീസലിന് 79.09 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 81.91 രൂപയും ഡീസല്‍ ലിറ്ററിന് 73.72 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.29 ഉം ഡീസലിന് 78.26 രൂപയും.
ഇറാന് എണ്ണ ഇറക്കുമതി കുറച്ചതും അമേരിക്കയില്‍ നിന്ന് കൂടുതല്‍ പണച്ചെലവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇനിയും വിലവര്ധനവുണ്ടാക്കിയേക്കും. കൂടാതെ രൂപയുടെ വിലയിടിവിനും കാരണമാകും. ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന വിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാണ്.