വിഹാര്‍: ട്രെയ്നി നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ കൂട്ടത്തോടെ ആക്രമിച്ച് നഴ്സുമാര്‍. വിഹാറിലെ കത്തിഹാറിലെ ആശുപത്രിയിലാണ് സംഭവം.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ആശുപത്രിയിലെ നേത്രരോഗ വിദഗ്ദനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിവില്‍ സര്‍ജനോട് നഴ്സുമാര്‍ പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്ജന് ഡോക്ടറെ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് നഴ്സുമാര്‍ കൂട്ടമായി വന്ന് ഡോക്ടറെ മര്‍ദിച്ചു.
അറുപതോളം നഴ്സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരിയാണ് അടിക്കുകയായിരുന്നു. നഴ്സുമാരുടെ കൂട്ടായ ആക്രമണത്തില്‍ വലഞ്ഞ ഡോക്ടര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
#WATCH: Nurses of a hospital in Katihar beat up a doctor who allegedly molested a female medical staff. #Bihar pic.twitter.com/CgoEiN97VA
— ANI (@ANI) 16 September 2018