ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും നിതീഷ് കുമാറിന്റെ മഹാസഖ്യത്തിനും ഒരുകാലത്ത് വന്‍ വിജയമൊരുക്കുന്നതില്‍ പങ്ക് വഹിച്ച ഇലക്ഷന് സ്ട്രറ്റജിക് പ്രശാന്ത് കിഷോര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവില്‍ അംഗ്വത്വമെടുത്ത പ്രശാന്ത് ബീഹാറില്‍ നിന്ന് പുതിയ യാത്രതുടങ്ങാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ട്വീറ്റ് ചെയ്തു.
2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ ചായ് പേ ചര്‍ച്ചയടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തത് പ്രശാന്ത് കിഷോറാണ്. 2015ല്‍ ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യത്തിന് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി സഖ്യം വന്‍ വിജയം നേടി അധികാരത്തിലെത്തി. എന്നാല്‍ 2017ല്‍ സഖ്യം പൊളിയുകയും മുഖ്യമന്ത്രി സ്ഥാനം രാജി വച്ച നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.
പ്രശാന്ത് കിഷോര്‍ ഭാവിയുടെ നേതാവെന്ന് നിതീഷ് കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്വലിയൊരു പോരാട്ടമാണ് ആര്‍ജെഡിയും കോണ്‍ഗ്രസ്സും ചേര്‍ന്ന മഹാസഖ്യത്തോട് ജെഡിയു നേരിടാന്‍ പോകുന്നത്.