പനജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 3 മന്ത്രിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് സഖ്യകക്ഷി എജിപി രംഗത്ത്. ഇതോടെ വന്‍ പ്രതിവന്ധിയിലാണ് ബിജെപി സര്‍ക്കാര്‍.
മുഖ്യമന്ത്രിയുടെ ആരോഗ്യനില വഷളായി തുടരുകയാണ്.മൂന്നുമാസത്തെ അമേരിക്കയിലെ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ പരീക്കറിനെ ശനിയാഴ്ചയാണ് വീണ്ടും ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ മന്ത്രിമാരായ ഫ്രാന്‍സിസ് ഡിസൂസയെയും പാണ്ഡുരംഗ മഡേക്കറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഈ സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വത്തോട് എംജിപി ആവശ്യപ്പെട്ടു. നേതൃമാറ്റ ചര്‍ച്ചയ്ക്കായി ബിജെപി നേതാക്കള്‍ അടുത്തദിവസം പനജിയിലെത്തും. ദേശീയ നേതാക്കളായ രാംലാല്‍, ബി എല്‍ സന്തോഷ് എന്നിവരാണ് സമവായ ചര്‍ച്ചകള്‍ക്കായി എത്തുന്നത്.