കൊല്‍ക്കത്ത: ബാഗ്രി മാര്‍ക്കറ്റ് പരിസരത്ത് വന്‍ തീപിടുത്തം. ആളൊഴിഞ്ഞ സമയമായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 2.45നാണ് സംഭവം.
അഗ്നിശമനസേന അഞ്ച് മണിക്കൂറോളം പരിശ്രമിച്ചിട്ടും തീയണക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. തീപിടുത്തത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.