ന്യൂഡല്‍ഹി: എബിവിപി ആക്രമണം മൂലം തടസ്സപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വോട്ടെണ്ണല്‍ പുനരാരംഭിച്ചു. തോല്‍വി മുന്നില്‍കണ്ട എബിവിപി ക്യാമ്പസില്‍ വ്യാപക ആക്രമം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ പോലും ഇടതുസഖ്യമാണ് കുതിപ്പ് തുടരുന്നത്.
ആകെ പോള്‍ ചെയ്ത 2717 വോട്ട് എണ്ണ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളില്‍ ഇടതു സഖ്യം വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. 67 ശതമാനം പോളിങ്ങാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.