മഹാരാഷ്ട്ര: കര്‍ണ്ണാടകയിലെ ഹിന്ദുതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. മഹാരാഷ്ട്രയില്‍ നിന്നുമാണ് കേസിലെ നിര്‍ണായ തെളുവുകളിലൊന്നായ മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തത്.
മഹാരാഷ്ട്ര തീവൃവാദ വിരുദ്ധ സേനയും കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. നേരത്തെ കൊലയ്ക്ക് ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുത്തിരുന്നു.
എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എംഎം കല്‍ബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കുതന്നെയായിരുന്നു ഗൗരി ലങ്കേഷിനെ കൊല്ലാനും ഉപയോഗിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര ദാബോല്‍ക്കര്‍ വധക്കേസുമായി ബന്ധപ്പെട്ടിരുന്നവര്‍ ഗൗരി ലങ്കേഷ് വധക്കേസിലും ഇടപെട്ടിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.