ലക്നോ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍ വെള്ളിയാഴ്ച വൈകുന്നേരം വഴക്കുണ്ടായിരുന്നു. ഇതിനിടെ ദിലീപ് മാലിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മാലി മരിച്ചിരുന്നു.
മാലിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് ദിലീപിനെതിരെയും മാലിയുടെ ഭാര്യയ്ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് മാലിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ദിലീപിനെ പിടികൂടാന്‍ പോലീസിനു സാധിച്ചില്ല. ഇയാള്‍ സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ദിലീപിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.