ബംഗളൂരു: യുബര്‍ ടാക്സി ഡ്രൈവര്‍ മദ്യലഹരിയിലായതിനെ തുടര്‍ന്ന് കാറോടിച്ചത് യാത്രികന്. കാറ് ബുക്ക് ചെയ്യുമ്പോള്‍ ആപ്പില്‍ വന്ന പേരുകാരനല്ല കാറുമായി വന്നതെന്നും യാത്രക്കാരന് ആരോപിച്ചു. സൂര്യ ഒരുഗാന്റി എന്ന യാത്രക്കാരനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബംഗളുരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നുമാണ് സൂര്യ യുബര്‍ ടാക്സിയില്‍ കയറിയത്. ഡ്രൈവര്‍ മാറിയാണ് വന്നത്. പകരം വന്ന ഡ്രൈവര്‍ മദ്യലഹരിയിലും. ഇതേതുടര്‍ന്ന് ഇയാളെ മാറ്റിയിരുത്തി സൂര്യ തന്നെ കാറോടിക്കുകയായിരുന്നു.
മദ്യലഹരിയിലായ ഡ്രൈവര്‍ പാസഞ്ചര്‍ സീറ്റിലേക്ക് മാറിയിരിക്കുന്നതിന്റെയും താന്‍ പകരം കാറോടിക്കുന്നതിന്റെയും ചിത്രവും വീഡിയോയും സഹിതം സൂര്യ യുബറിന് പരാതി നല്‍കിയിട്ടുണ്ട്. യുബറിന്റെ ട്വിറ്റര്‍ അക്കൗണ്ടലാണ് സൂര്യ പരാതി അറിയിച്ചത്. കമ്പനിയുടെ സുരക്ഷാ ടീം വിഷയം പരിഗണിക്കുന്നുണ്ടെന്ന് യുബര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.