ഐഎസ്ആര്‍ഒ യുടെ സ്വപ്ന പദ്ധതിയായ ഗഗന്യാന് പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായവും. ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഗഗന്യാന് ദൗത്യം.
ബഹിരാകാശ സംഘത്തിന്റെ തെരഞ്ഞെടുപ്പിനും പരിശീലനത്തിനും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോസ്പേസ് മെഡിസിന് എന്ന സ്ഥാപനം സഹായിക്കുമെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ദനോവ ബംഗളൂരുവില്‍ പറഞ്ഞു.
വ്യോമസേനയിലെ വിദഗ്ധരായ പൈലറ്റ്മാരെയായിരിക്കും ഭാവിയിലെ ബഹിരാകാശയാത്രികരായി ഉയര്‍ത്തികൊണ്ടു വരിക. എയറോസ്പേസ് മെഡിസിനില്‍ മാത്രം നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും പൈലറ്റുമാരെ പരിശീലിപ്പിക്കുക. ഉയര്‍ന്ന അളവില്‍ കൃത്രിമമായി ഗുരുത്വാകര്‍ഷണബലം സൃഷ്ടിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് എയറോസ്പേസ് മെഡിസിന്.