ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ഉന്നതര്‍ സ്വാധീനം ചെലുത്തിയെന്ന ആരോപണത്തില്‍ മദ്യവ്യവസായി വിജയ് മല്യക്ക് നല്കിയ വായ്പകളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളുമായി മല്യക്കുണ്ടായിരുന്ന അനധികൃത ഇടപാടുകള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു.
വിജയ് മല്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലക്ഷത്തിലേറെ ഇമെയില്‍ സന്ദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പ്രാഥമികാന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിബി ഐ കൂട്ടിച്ചേര്‍ത്തു.