ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണ്.
തീവ്രവാദികള്‍ ഈ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. അഞ്ച് തീവ്രവാദികള്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.
തിരച്ചില്‍ നടത്തിയ സുരക്ഷാ സേനക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.
ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില് സുരക്ഷാ കാരണങ്ങളാല്‍ തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.