ന്യൂഡല്‍ഹി: സഹോദരിയോടെ മോശമായി പെരുമാറിയ ഇ-റിക്ഷാ ഡ്രൈവറെ സഹോദരന് കുത്തിക്കൊന്നു. 35കാരനായ ജഗ്ദീഷ് ആണ് മരിച്ചത്. തെക്കന്‍ ഡല്‍ഹിയിലെ ജയ്പൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തില്‍ സഹോദരന് ആമിറി(24)നെയും സുഹൃത്ത് സാക്കിറി(19)നെയും പോലീസ് അറസ്റ്റ് ചെയ്തു. അമീറിന്റെ സഹോദരിയോടാണ് ഇയാള്‍ മോശമായി സംസാരിച്ചതെന്ന് തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഡെപ്യൂട്ടി കമ്മീഷണറായ ചിന്മോയി ബിസ്വാല്‍ പറഞ്ഞു.
അമീര്‍ സഹോദരിയെ കാണുന്നതിനാണ് ഇവിടെ എത്തിയത്. അതിനിടെ മദ്യലഹരിയിലായിരുന്ന ജഗ്ദീഷ് സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് പിന്നീട് വാക്കേറ്റവും മറ്റും ഉണ്ടായിരുന്നു. ഇതിനിടെയാണ് ജഗ്ദീഷിന് കുത്തേറ്റത്. ഇയാളെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുദ്ധവും പോലീസ് കണ്ടെത്തി.